കോട്ടപ്പാറ : വാഴക്കോട് അഞ്ചാംവയല്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ബാലാലയ പ്രതിഷ്ഠയും നാള് മുറിക്കല്‍ ചടങ്ങും നവീകരണ കമ്മിറ്റി രൂപീകരണ യോഗവും നടന്നു. ദേവസ്ഥാനം പ്രസിഡന്റ് രാമകൃഷ്ണന് കരിച്ചേരി അധ്യക്ഷനായി. സാമൂഹ്യ പ്രവര്ത്തകന് എ. വേലായുധന് മുഖ്യപ്രഭാഷണം നടത്തി. കോയ്മ ബാലകൃഷ്ണന് നായര്‍ ചെറക്കര , രക്ഷാധികാരി കരിച്ചേരി നാരായണന് നായര്‍,സെക്രട്ടറി കെ. വിജയന് കുന്നുമ്മല്‍, പ്രോംരാജ് കാലിക്കടവ്, രാജന് വട്ടക്കയം, മാതൃസമതി പ്രസിഡന്റ് ശ്രീലത അഞ്ചാംവയല്‍, സെക്രട്ടറി ജ്യോതി രാധാകൃഷ്ണന്,
എന്നിവര്‍ സംസാരിച്ചു.ജോയിന്റ് സെക്രട്ടറി സുനില്‍ മുല്ലച്ചേരി സ്വാഗതവും വിനോദ് ശിവജി നഗര്‍ നന്ദിയും പറഞ്ഞു. മീങ്ങോത്ത് തമ്പാന് എന്നവരുടെ പറമ്പില്‍ ബാബു ആചാരി കാര്‍മികത്വത്തില്‍ നാള് മരം മുറിക്കല്‍ ചടങ്ങും വേണു വെളിച്ചപ്പാടന്‍, ഷിബിന്‍ രാജ് (അപ്പു വെളിച്ചപ്പാടന്‍),തറവാട് സ്ഥാനികന് രവി പനക്കാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാലാലയ പ്രതിഷ്ഠ ചടങ്ങുകളും നടന്നു. ഭാരവാഹികളായി പ്രേംരാജ് കാലിക്കടവ് (ചെയര്മാന്), പി.വി സുരേഷ് അഞ്ചാം വയല്‍ (വര്‍ക്കിംഗ് ചെയര്മാന്) രാജന് വട്ടക്കയം (ജനറല്‍ കണ്‍വീനര്‍),ഷിബു മൂന്നാ മൈല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു .
