അഭിറാം മരണത്തിന് കീഴടങ്ങി

അമ്പലത്തറ: രണ്ട് കിഡ്‌നികളും തകരാറിലായ ചികിത്സയിലായിരുന്ന 12 കാരന്‍ മരണത്തിന് കീഴടങ്ങി. പന്നിക്കൂര്‍ താമസിക്കുന്ന പ്രഭാകരന്‍ -സിന്ധു ദമ്പതികളുടെ മകന്‍ അമ്പലത്തറ ഗവ. ഹൈസ്‌കൂളിലെ 7-ാംക്ലാസ്സില്‍ പഠിക്കുന്ന അഭിറാമാണ് ചികിത്സയ്ക്കിടെ പരിയാരം മെഡിക്കല്‍ കോളേജില്‍ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി മരണപ്പെട്ടത്. മൃതശരീരം ഇന്ന് രാവിലെ 9 മണിയോടെ അമ്പലത്തറ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു.അ ഭാറാമിന്റെ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ സാമ്പത്തികസമാഹരണം നടത്തി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം. മകനെ ഒരു വൃക്ക നല്‍കാന്‍ മാതാവ് സിന്ധുതയ്യാറായിരുന്നെങ്കിലും അഭിരാമിന്റെ ആരോഗ്യസ്ഥിതി തുടര്‍ന്ന് അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.

 

error: Content is protected !!