ദേശീയ അധ്യാപക ദിനം സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ അധ്യാപകനെ ആദരിച്ചു

കാഞ്ഞങ്ങാട്:- ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ അധ്യാപകനെ ആദരിച്ചു. ചേമ്പര്‍ അംഗം അതിയാമ്പൂരിലെ പി. വി. രഘുവിനെയാണ് ആദരിച്ചത്. പ്രഥമ പ്രസിഡന്റ് കെ. ഗോപി പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി എച്ച്. വി. നവീന്‍ കുമാര്‍, ട്രഷറര്‍ കെ. വി. ദിനേശന്‍, മുന്‍ പ്രസിഡണ്ട് മാരായ എന്‍. ആര്‍. പ്രശാന്ത്, എന്‍. അനില്‍കുമാര്‍, ഉപ ഭാരവാഹികളായ കെ. ബാബു നായര്‍, കെ. ജെ. ജെയിംസ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!