വര്‍ണ്ണപ്പൊലിമയില്‍ സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ ഓണാഘോഷം നടന്നു

കാഞ്ഞങ്ങാട്: വര്‍ണ്ണപ്പൊലിമയുടെ സ്‌നേഹ സൗഹൃദത്തില്‍ സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോട് നടന്നു. മേലാംങ്കോട്ട് ടൗണ്‍ ലയണ്‍സ് ഹാളില്‍ നടന്ന ഓണാഘോഷത്തില്‍ മെമ്പര്‍മാരും, കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ്ബ് ഡിസ്റ്റിക് ഗവര്‍ണര്‍ ടൈറ്റസ് തോമസ് മുഖ്യാതിഥിയായി. ചെമ്പര്‍ പ്രസിഡന്റ് എച്ച് വി കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. പ്രഥമ പ്രസിഡന്റ് കെ ഗോപി പുതിയ അംഗങ്ങള്‍ക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്ത് മെമ്പര്‍ഷിപ്പ് നല്‍കി. സെക്രട്ടറി എച്ച്. വി. നവീന്‍ കുമാര്‍, ട്രഷറര്‍ കെ. വി. ദിനേശന്‍, മുന്‍ പ്രസിഡന്റുമാരായ കെ. ബാലകൃഷ്ണന്‍ നായര്‍, എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈവിധ്യമാര്‍ന്ന നിരവധി കായിക മത്സരങ്ങളും, കലാപരിപാടികളും, സമ്മാനവിതരണവും നടന്നു. ഇ. രാജേന്ദ്രന്‍, കെ. ബാബു നായര്‍,കെ. ജെ. ജെയിംസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

 

error: Content is protected !!