സംസ്ഥാന അധ്യാപക അവാര്‍ഡിന് കാഞ്ഞങ്ങാട് ഗവ: വി എച്ച് എസ് സ്‌കൂളിലെ പി. സമീര്‍ സിദ്ദീഖി മാഷ് അര്‍ഹനായി

കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാര്‍ഡിന് കാഞ്ഞങ്ങാട് ഗവ: വി എച്ച് എസ് സ്‌കൂളിലെ പി.
സമീര്‍ സിദ്ദീഖി മാഷ് അര്‍ഹനായി. സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനായി കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം സ്‌കൂളില്‍ നിന്നും തുടക്കം , എറണാകുളം ജില്ലയിലെ ഈസ്റ്റ് മാറാടി, ഇരിങ്ങോള്‍, തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ , കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് തുടങ്ങിയ സര്‍ക്കാര്‍ വി എച്ച് എസ് സ്‌കൂളുകളിലായി സേവനം അനുഷ്ഠിച്ചു. 2021 ലെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറുടെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടറേറ്റിന്റെ പ്ലാസ്റ്റിക്കിനെതിരെയുള്ള ക്യാമ്പയിനായ സ്വഛതാ ഹി സേവ പുരസ്‌ക്കാരം സംസ്ഥാന തലത്തില്‍ ഒന്നാമത്. മികച്ച അധ്യാപകനുള്ള ഗിജു ഭായ് നാഷണല്‍ അവാര്‍ഡ്, ഗുരു രത്‌ന പുരസ്‌കാരം, ഗാന്ധി സേവ പുരസ്‌കാരം, എ പി ജെ അബ്ദുല്‍ക്കലാം എമിനന്റ് റ്റീച്ചര്‍ അവാര്‍ഡ്, നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ . പരിസ്ഥിതി അവാര്‍ഡ്, പൂവച്ചല്‍ ഖാദര്‍ സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ മുപ്പതിലധികം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ലൈവ് സ്റ്റോക്ക് മാനേജ് മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി എസ് ഇ ആര്‍ റ്റി തയ്യാറാക്കിയ റഫറന്‍സ് പുസ്തകം, പ്രാക്ടിക്കല്‍ മാന്വല്‍, കോവിഡ്കാലത്ത് ഇ വിദ്യാലയം എന്ന പേരില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ചാനലില്‍ ക്ലാസ് എടുത്തു.
പൊതുവിദ്യാലയ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി ജോലി ചെയ്ത അഞ്ച് സ്‌കൂളിലുമായി പത്ത് കോടിയോളം വില മതിക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ സഹായിച്ചു.
ഇരിങ്ങോള്‍ സ്‌കൂളിന് സംസ്ഥാനത്തെ മികച്ച സ്‌കൂള്‍ പി റ്റി എ യ്ക്കുള്ള അവാര്‍ഡ് നേടി കൊടുക്കാന്‍ കഴിഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഒഴിവാക്കുകയും പുതിയ വിദ്യാര്‍ത്ഥികളെ അഡ്മിഷന്‍ എടുപ്പിക്കാനും ,ഐ സി റ്റി യുടെ ഉപയോഗത്തിലൂടെ ക്ലാസ് റൂം മികവുകളും , വ്യത്യസ്ഥവും മാതൃകാ പരവുമായ വിവിധ അക്കാഡമിക് – നോണ്‍ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തനങള്‍, ലഹരി വിമുക്ക്ത പ്രവര്‍ത്തനങ്ങള്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക്ക് ഒഴിവാക്കല്‍ ചലഞ്ച്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.ലൈഫ് സ്‌കില്‍, മോട്ടിവേഷന്‍, സൈബര്‍ ലോ , പരീക്ഷ പേടി, തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നൂറിലധികം ക്ലാസുകള്‍ എടുത്തിട്ടുണ്ട്. പുസ്തക വായന വര്‍ദ്ധിപ്പിക്കാന്‍ പൊതു ഇടങ്ങളിലും സ്വന്തം വീട്ടിലും ആയിരത്തിലധികം പുസ്തകങ്ങള്‍ ഉള്ള ഓപ്പണ്‍ ലൈബ്രറി സ്ഥാപിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍, കാഞ്ഞങ്ങാട് നഗരസഭയിലെ ഉന്നതികള്‍, റെഡ്‌ക്രോസ് ലൈബ്രറി തുടങ്ങി വിവിധ പൊതുസ്ഥലങ്ങളില്‍ ഓപ്പണ്‍ ലൈബ്രറി സ്ഥാപിച്ചു.

മുപ്പത് തവണ രക്തദാനം നല്‍കി , ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ് നിര്‍മ്മിക്കുന്നതിനായി നൂറിലധികം വിദ്യാര്‍ത്ഥിനികളില്‍ നിന്നും കേശ ദാനം നടത്തി തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ നല്‍കി.

വിദ്യാര്‍ത്ഥികളില്‍ സത്യസന്ധതയും വിശ്വാസവും വര്‍ദ്ധിപ്പിക്കുവാന്‍ കടക്കാരന്‍ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പ് . ട്രാന്‍സ്ജന്‍ഡര്‍ ഉള്‍പ്പെടെയുള വിദ്യാര്‍ത്ഥികള്‍ക്കായി ജന്റര്‍ ന്യൂട്രല്‍ ടോയിലറ്റ്, ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി ‘കാള്‍ ഓണ്‍ വീല്‍ ചെയര്‍’ പദ്ധതി, വിദ്യാര്‍ത്ഥികളില്‍ പഠന പുരോഗതി വിലയിരുത്താന്‍ പ്രോ ബുക്ക്, ഉപയോഗ യോഗ്യമായ വസ്ത്രങ്ങള്‍ മറ്റുളളവര്‍ക്ക് നല്‍കുന്ന സ്വാപ് ഷോപ്പ്, ആയിരത്തലധികം വൃക്ഷ തൈകള്‍ നട്ടു , എളള് കൃഷി ഉള്‍പ്പെടെ സ്‌കൂള്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു.

ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി അഭിനയിച്ച മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ഡയറക്റ്റ് ചെയ്തു.

കരിയര്‍ മാസ്റ്റര്‍, എന്‍ എസ് എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍, ലഹരിക്കെതിരെയുള്ള ആസാദ് സേന ജില്ല കോര്‍ഡിനേറ്റര്‍ , എയിഡ്‌സിനെതിരെയുള്ള യുവ ജാഗരണ്‍ നോഡല്‍ ഓഫീസര്‍ , ആള്‍ കേരള വി എച്ച് എസ് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, വി എച്ച് എസ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഡോ എം സിദ്ദീക്കുല്‍ കബീറിന്റെയും ഷാജാതി ബീഗത്തിന്റെ മകനാണ്. ഭാര്യ തസ്‌നിം സമീറും മകന്‍ റൈഹാന്‍ സമീറും മകള്‍ റിദ സമീറും കാഞ്ഞങ്ങാട് കാരാട്ട് വയലില്‍ നളിനം ക്വാര്‍ട്ടേഴ്‌സിലാണ് താമസം

 

error: Content is protected !!