കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി.
തൈക്കടപ്പുറം സി റോഡ് കടപ്പുറത്തെ സ്റ്റോര്‍ ജംഗ്ഷനില്‍ താമസിക്കുന്ന എടത്തോട് സ്വദേശി ഹനീഫയുടെയും
റഹ്‌മത്തിന്റെയും ഏക മകന്‍ എ.വി.അജ്മല്‍ (22) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അഴിത്തലയില്‍
ഒഴുകി പോകുന്ന നിലയില്‍ മത്സ്യ തൊഴിലാളികള്‍  കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ വീടിനു സമീപത്തെ കടലില്‍ കുളിക്കുന്നതിനിടെയാണ് തിരയില്‍പ്പെട്ട് അജ്മലിനെ കാണാതായത്. കടല്‍ കരയില്‍ നിന്നും അജ്മലിന്റെ മൊബൈല്‍ ഫോണും, വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയിലും, ഫയര്‍ഫോഴസും, നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹം ആംബുലന്‍സിനെ കാത്ത് ഒരു മണിക്കൂറിലധികം കാത്ത് നില്‍ക്കേണ്ടി വന്നതായി മസ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ല ജോ. സെക്രട്ടറി സ്വാമിക്കുട്ടി, വിജേഷ്, സനേഷ്, സിദ്ദിഖ്, ഉത്തമന്‍,ഫാറൂഖ്, ബാലകൃഷ്ണന്‍, സതീശന്‍ തുടങ്ങി ഏട്ട് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

 

error: Content is protected !!