പരപ്പ: ശ്രീ തളിയില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പരപ്പ പ്രതിഭാനഗര്‍ മന്നം സ്മാരക മന്ദിരത്തില്‍ വെച്ച് കുടുംബ സംഗമവും സ്വര്‍ഗ്ഗീയ സച്ചിന്മയന് അനുസ്മരണവും സംഘടിപ്പിച്ചു.ബാലഗോകുലം അധ്യാപകന് കരിച്ചേരി കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ല സഹകാര്യവാഹക് ഓം പ്രകാശ് വാഴക്കോട് മുഖ്യപ്രഭാഷണം നടത്തി.
ബാലന് മാസ്റ്റര്‍ പരപ്പ സച്ചിന്മയന് അനുസ്മരണ പ്രഭാഷണം നടത്തി.
ടി. അനാമയന്‍ സംസാരിച്ചു.
ശ്രീകൃഷ്ണ ജയന്തി ആഘോഷ പ്രമുഖ് മധു വട്ടിപ്പുന്ന സ്വാഗതവും
ഹരിപ്രസാദ് മോലോത്തുംകുന്ന് നന്ദിയുംപറഞ്ഞു.
കുടുംബ സംഗമത്തില്‍ വിവിധ കലാപരിപാടികളും കളികളും . ഓരോ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വിഭവസമൃദ്ധമായ സദ്യയും നടന്നു.
