കാഞ്ഞങ്ങാട് : സമ്പാദ്യ സമാശ്വാസ പദ്ധതി വിഹിതം അനുവദിക്കണമെന്നും, കടലാക്രമണം ചെറുക്കുന്നതിനായി കടല്‍ത്തീരങ്ങളില്‍ ടെ ട്രോ പാഡ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും കാഞ്ഞങ്ങാട് നടന്ന മത്സ്യത്തൊഴിലാളി യൂണിയന്‍( സിഐടിയു ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ആലാമിപള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാറ്റാടി കുമാരന്‍ അധ്യക്ഷനായി. പി സന്തോഷ്, പി കമലക്ഷന്‍, കെ സബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വി വി രമേശന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍
എസ് രമണന്‍ ( പ്രസിഡന്റ്)
വി വി രമേശന്‍, കെ ഷീബ, പി സ്വാമി കുട്ടി ( വൈസ് പ്രസിഡന്റുമാര്‍ )
കാറ്റാടി കുമാരന്‍ (സെക്രട്ടറി)
കുളങ്ങര രാമന്‍, പി. പുരുഷോത്തമന്‍, സി എ അമ്പാടി (ജോ.സെക്രട്ടറിമാര്‍),കെ. സബീഷ് ( ട്രഷറര്‍).
