കാഞ്ഞങ്ങാട്: എല്ലാവര്ക്കും . തൊഴില്‍, സുതാര്യമായ നിയമനങ്ങള്‍ ഉടന്‍ നടത്തുക, പരീക്ഷാ രീതി പൂര്‍ണ്ണമായും പരിഷ്കരിക്കുക,, തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിക്കുക, പ്രതിവര്‍ഷം 200 ദിവസത്തെ തൊഴിലുറപ്പാക്കുക, തുടങ്ങി നിരവധി കേന്ദ്രസര്‍ക്കാറിന്റെ യുവജന ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്ള്‍ടോബര്‍2 ന് ഡിവൈഎഫ്ഐ നടത്തുന്ന പാര്‍ലമെന്റ് മാര്ച്ച്ന്റെ പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മെഗാ സിഗ്നേച്ചര്‍ ക്യാമ്പ് നടത്തി. നിരവധി ആളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നടന്ന സിഗ്നേച്ചര്‍ ക്യാമ്പ് ഡിവൈഎഫ്ഐ സംസ്ഥാന ജോ : സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. ഗിനിഷ്, ജില്ലാ കമ്മിറ്റി അംഗം ഋഷിത സി . പവിത്രന്, ബ്ലോക്ക് ട്രഷര്‍ കെ. ദീപുരാജ്, യുവകവി വിനു വേലശ്വരം എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു
