കാഞ്ഞങ്ങാട് :ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള ഭൂമാഫിയയുടെ നീക്കം തടയണമെന്നും ഇത് ഇല്ലാതാകുന്നതിന് ശക്തമായ നിയമം നടപ്പിലാക്കണമെന്നും ക്ഷേമ പെന്ഷന് വീടുകളില്‍ എത്തിക്കുന്ന രീതി തുടരണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപെട്ടു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ക്കാവ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്തു. പി ദാമോദരന്‍ അധ്യക്ഷനായി. വി സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ വി കുഞ്ഞിരാമന്, വി കെ രാജന്,പള്ളികൈ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംഘടക സമിതി ചെയര്മാന് എന്‍ പ്രിയേഷ് സ്വാഗതവും കെ വി ദാമോദരന്‍ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍ കമലാക്ഷന്‍ കൊളവയല്‍ (പ്രസിഡന്റ് )
വി സുകുമാരന്‍ (സെക്രട്ടറി) എ വി പവിത്രന് (ട്രഷറര്‍)
