മൊട്ടംചിറ സര്‍ഗ്ഗ സാംസ്‌കാരിക വേദി ഓണാഘോഷം സംഘടിപ്പിച്ചു: കാസര്‍കോട് ജില്ലാ അഡീഷണല്‍ എസ് പിയുടെ ചുമതല വഹിക്കുന്ന ഡി വൈ എസ് പി . ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു

പൂച്ചാക്കാട് : മൊട്ടംചിറ സര്‍ഗ്ഗ സാംസ്‌കാരിക വേദി ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോട് കൂടി ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം കാസര്‍കോട് ജില്ലാ അഡീഷണല്‍ എസ് പിയുടെ ചുമതല വഹിക്കുന്ന ഡി വൈ എസ് പി . ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ സാംസ്‌കാരിക സമിതി പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ മുനീര്‍ തമന്ന, മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രം പ്രസിഡന്റ് പുരുഷോത്തമന്‍ കല്ലടക്കെട്ട്, പി കെ മാധവി, സി എച്ച് രാഘവന്‍, സുരേഷന്‍ കൂട്ടകനി, രാജന്‍ മേസ്ത്രി, എ കെ പവിത്രന്‍, വിനീത് സി എച്ച്, ജിപേഷ് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വേദി ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ മാക്കംവീട് സ്വാഗതവും വനിതാ വേദി ചെയര്‍പേഴ്‌സന്‍ പി കെ സുമലത നന്ദിയും പറഞ്ഞു. രാവിലെ മുതല്‍ കുട്ടികള്‍ക്ക് വിവിധ ഗെയിമുകളുടെ മത്സരങ്ങളും, ഉച്ചയ്ക്ക് 21 വിഭവങ്ങളുമായി ഓണ സദ്യയും ഉച്ചയ്ക്ക് ശേഷം പ്രദീപ് ബാലന്‍ കോഴിക്കോട് അവതരിപ്പിച്ച റിയാലിറ്റി ഷോ പരിപാടിയും രാത്രി കുട്ടികളും മുതിര്‍ന്നവരുടെയും കോമഡി ഡാന്‍സ് ഉള്‍പ്പെടെ നൃത്ത നൃത്യങ്ങളും അരങ്ങേറി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കള മത്സരത്തിന്റെയും ചിത്ര രചനാ മത്സരത്തിന്റെയും സമ്മാനവും വിതരണം ചെയ്തു.

 

error: Content is protected !!