അമ്പലത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് വനിതാ വിംഗ് വാര്ഷിക ജനറല്ബോഡി യോഗവും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ വി ഗോപാലന് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സരിജ ബാബു അധ്യക്ഷത വഹിച്ചു.വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഷീജ മോഹന്, വ്യാപാരി വ്യവസായി സമിതി അമ്പലത്തറ യൂണിറ്റ് ജനറല് സെക്രട്ടറി ജയരാജന്, ട്രഷറര് പി വി കുഞ്ഞി കണ്ണന്,സംസ്ഥാന കര്ഷക അവാര്ഡ് ജേതാവ് കെ സാവിത്രി,എന്നിവര് സംസാരിച്ചു. 2025 വര്ഷം സംസ്ഥാന സര്ക്കാറിന്റെ കര്ഷക മിത്രം അവാര്ഡ് ജേതാവ് കെ സാവിത്രിയെ യോഗത്തില് വച്ച് ആദരിച്ചു. വനിതാ വിംഗ് യൂണിറ്റ് സെക്രട്ടറി ശ്രീജാ ജയരാജന് സ്വാഗതവും, ട്രഷറര് മഞ്ജുള കുഞ്ഞിക്കണ്ണന് നന്ദിയും പറഞ്ഞു. തുടര്ന്ന് തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് ലഹരിക്കെതിരെ കാസര്ഗോഡ് റെയില്വേ പോലീസ് അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് മഹേഷ് സി കെ നയിച്ച ബോധവല്ക്കരണ ക്ലാസും സംഘടിപ്പിച്ചു. തുടര്ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും, ഓണാഘോഷവും സംഘടിപ്പിച്ചു വനിതകളും കുട്ടികളും അടക്കമുള്ളവര് ഓണാഘോഷത്തില് പങ്കാളികളായി പരിപാടിയില് എത്തിച്ചേര്ന്ന മുഴുവന് പേര്ക്കും സമ്മാന വിതരണ വും നടത്തി.
