ഓണാഘോഷ ഗാനമേളക്കിടെ സംഘര്‍ഷം; നാല് പേര്‍ അറസ്ററില്‍

രാജപുരം: പ്രതിഭ ലൈബ്രറിയുടെ നേതൃതൃത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കരയില്‍ ഗാനമേള നടക്കുന്നതിനിടെയുണ്ടായ സംഘര്‍ഷം. നാല് പേര്‍ അറസ്റ്റില്‍. കൊട്ടോടി ചീമുള്ളിലെ സിനോജ്(36), മനു(32), മണി(45), ബേളൂരിലെ ഉണ്ണികൃഷ്ണന്‍ (24) എന്നിവരെയാണ് രാജപുരം പോലീസ് എസ്. ഐ. ഭാസ്‌കരന്‍ അറസ്റ്റ് ചെയ്തത്. തിരുവോണ നാളില്‍ ഗാനമേളക്കിടെ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് ഇടപെട്ടിരുന്നു. തുടര്‍ന്ന് ചിലരെ കസ്റ്റഡിയില്‍ എടുക്കാനും ശ്രമിച്ചിരുന്നു. അതോടെ ഒരു സംഘം രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐയെയും മറ്റ് രണ്ട് എസ്.ഐ.മാരെയും അക്രമിക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചവരെ രക്ഷിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ.യുടെ പരാതി പ്രകാരം രാജപുരം പോലീസ് കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. പിടികൂടാന്‍ ബാക്കിയുള്ള എട്ടു പേര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗാനമേള സംഘടിപ്പിച്ച ഓണാഘോഷ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

error: Content is protected !!