നാഷണല്‍ റോട്ടറി ചാംപ്യന്‍ പുരസ്‌കാരം അസ്ഥിരോഗ വിദഗ്ധന്‍ ഡോ.എം.ആര്‍.നമ്പ്യാര്‍ക്ക്

കാഞ്ഞങ്ങാട് : രാജ്യത്ത് റോട്ടറി നല്‍കുന്ന ഉയര്‍ന്ന ബഹുമതിയായ നാഷണല്‍ റോട്ടറി ചാംപ്യന്‍ പുരസ്‌കാരം അസ്ഥിരോഗ വിദഗ്ധന്‍ ഡോ.എം.ആര്‍.നമ്പ്യാര്‍ക്ക്. കാഞ്ഞങ്ങാട് റോട്ടറി സ്ഥാപകാംഗവും ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപകരിലൊരാളുമാണ്. റോട്ടറിയിലൂടെ പൊതുസമൂഹത്തിനായി നടത്തിയ സേവനപ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഒലയിങ്ക ഹക്കീം ബാബലോല പുരസ്‌കാരം സമ്മാനിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് എം.മുരുകാനന്ദം, ഡയറക്ടര്‍ കെ.പി. നാഗേഷ്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി. മോഹന്‍ദാസ് മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!