തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ ഹര്‍ഷിദിന് എതിരെ കേസ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസ് ആണ് കേസ് എടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.
ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ആറോളം ഗുരുതര വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2026 ജൂലൈയില്‍ കാസര്‍കോട് ദേശീയപാതയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കുമ്പള പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ സംഭവത്തില്‍ 2026 ഓഗസ്റ്റില്‍ ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
അപകടകരമായരീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍, പോലീസ് എത്തിയതോടെ കാര്‍ അമിതവേ?ഗത്തില്‍ ഓടിച്ചുപോയി. പിന്നീട് മംഗല്‍പാടി ബന്തിയോട് ഭ?ഗവതി നഗറില്‍വെച്ച് പോലീസ് കാര്‍ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ താന്‍ ബിയര്‍ കഴിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു.
