കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണക്കോടി വിതരണം സംഘടിപ്പിച്ചു. തെരുവില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ നിരവധി വര്‍ഷമായി തുടരുന്ന ഈ മാതൃകാ പ്രവര്‍ത്തനം നടത്തിയത്. കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. സുദീപ് ഓണക്കോടി വിതരണം നിര്‍വഹിച്ചു. ചടങ്ങില്‍ . നന്മമരം ചെയര്‍മാന്‍ സലാം കേരള അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ രമ്യ ഹരി, ഷിബു നോര്‍ത്ത് കോട്ടച്ചേരി, സതീശന്‍ മടിക്കൈ, കെ മധുസൂദനന്‍, പി പുഷ്പലത, ദിനേശന്‍ എക്‌സ് പ്ലസ്, സി ബിന്ദു കസ്തൂരി പ്രസാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അര്‍ഹരായവര്‍ക്ക് ഓണക്കോടി വിതരണം ചെയ്ത് ഓണത്തിന്റെ സന്തോഷം പങ്കുവെച്ച പരിപാടി സാമൂഹിക പ്രതിബദ്ധതയുടെയും സഹജീവിസ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നു.
നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റി തെരുവിലെ അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണം നടത്തി
