പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 3 വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം കഠിന തടവും, 15,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. മഡിയന്‍ കുരിക്കള്‍ വീട് കെ.ഗോപാലകൃഷ്ണന്‍ (58) നെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. 2024 തീയ്യതി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തയ്യല്‍ കട നടത്തുന്ന പ്രതി യൂണിഫോം തയ്ക്കാന്‍ കൊടുക്കാന്‍ പോയ പെണ്‍കുട്ടിയോട് ഡ്രസ്സിന്റെ അളവ് എടുക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിലാണ് പോക്‌സോ ആക്ട് പ്രകാരം 3 വര്‍ഷം കഠിന തടവും, 15000 രൂപ പിഴയും,പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ശിക്ഷിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന എന്‍. അന്‍സാര്‍ തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയ വി. മോഹനനാണ്. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

 

error: Content is protected !!