പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 6 വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിലെ പ്രതിക്ക് 6 വര്‍ഷം കഠിന തടവും, 30,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. കര്‍ണാടക
ഷിര്‍ഹട്ടി താലൂക്ക് ബാലേഹോസൂര്‍ ബീരപ്പ ടെംപിള്‍ ഹേലപ്പ സുബ്ബണ്ണ ഇറഗര്‍ (36)നെയാണ്
ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി എം സുരേഷ് പോക്‌സോ ആക്ട് പ്രകാരം ശിക്ഷ വിധിച്ചത്.
2025 ജൂലായ് 16 ന് രാവിലെ 8.25 മണിക്കാണ് ചെമ്മനാട് ഗ്രാമത്തില്‍ മാവില റോഡ് എന്ന സ്ഥലത്ത് ബസ്റ്റോപ്പില്‍ വെച്ച് സ്‌കൂളിലേക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 17 വയസ് പ്രായമുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. മേല്പറമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയ എ. എന്‍. സുരേഷ്‌കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

 

error: Content is protected !!