ബേക്കല്‍ :ട്രെയിന്‍ തട്ടി സാരമായ പരിക്കുകളോടെ മരണത്തോടു മല്ലിട്ട് രാത്രി റെയില്‍പാ ളത്തിനരികില്‍ ചോരവാര്‍ന്നു കി ടന്ന യുവാവിന് പോലീസുദ്യോഗ സ്ഥരുടെ സമയോചിതമായ ഇടപെടലില്‍ പുതുജീവന്‍. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പ്രബേ ഷന്‍ എസ്‌ഐ പ്രിന്‍സ് ജോണ്‍, എഎസ്‌ഐ പി.വി.രാജേഷ്‌കു മാര്‍ കിഴക്കുംകര എന്നിവര്‍ സമയം നഷ്ടപ്പെടുത്താതെ നടത്തിയ രക്ഷാപ്ര വര്‍ത്തനത്തിന് കയ്യടിക്കുകയാണ് പോലീസ് സേനയും നാടും.അമ്പലത്തറ ടൗണിന് സമീപ ത്തെ ഹാഫിസിനെയാണ് (19) ചൊവ്വാഴ്ച രാത്രി ഏഴോടെ ബേക്കല്‍ റെയില്‍വേ മേല്‍പാല ത്തിനടിയില്‍ എറണാകുളം ഭാഗ ത്തേക്കു പോവുകയായിരുന്ന ഓഖ എക്സ്പ്രസ് തട്ടിയത്. ഈ വിവരം ലോക്കോപൈലറ്റ് ഉടന്‍തന്നെ കാസര്‍കോട് റെയില്‍വേ പോലീസിനെ അറിയിക്കുകയാ യിരുന്നു.
റെയില്‍വേ പോലീസ് വിവരം ബേക്കല്‍ സ്റ്റേഷനിലേക്കു കൈമാറി. സ്റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിന്‍സ് ജോണും രാജേഷ്‌കുമാറും ഉടന്‍ സ്ഥലത്തെത്തി. ഇരുവരും ചേര്‍ന്നു മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ച ത്തില്‍ നടത്തിയ തിരച്ചിലിനൊടു വിലാണു തലയ്ക്ക് പിറകില്‍ ഗുരുതരപരുക്കേറ്റ നിലയില്‍ ഹാഫി സിനെ കണ്ടെത്തിയത്. ഈ സമയത്തു ശക്തമായ രക്തസ്രാവമു ണ്ടായിരുന്നു. പോലീസ് ഉദ്യോഗ സ്ഥര്‍ ഉടന്‍തന്നെ ആംബുലന്‍സ് വരുത്തി യുവാവിനെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കാസര്‍കോട്ടെ മിംസ് ആശുപത്രിയിലുമെത്തിച്ചു. ഹാഫിസിനെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി കാഞ്ഞങ്ങാട് ദുബൈ ബസാര്‍ സ്ഥാപന ഉടമ ഹാരീസിന്റെ മകനാണ് ഹാഫിസ്. കടയില്‍ ഉണ്ടായിരുന്ന ഹാഫിസ് സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് ബൈക്കില്‍ ബേക്കലില്‍ എത്തിയത്.
