മാധ്യമ പ്രവര്‍ത്തകനായ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം വനിത നേതാവ് മര്‍ദ്ദിച്ചു

നീലേശ്വരം: പത്രത്തില്‍ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ
സിപിഎം വനിത നേതാവ് മര്‍ദ്ദിച്ചു. ജന്മദേശം സായാഹ്ന പത്രത്തിന്റെ ലേഖകനും നീലേശ്വരം പ്രസ് ഫോറം എക്‌സിക്യൂട്ടീവ് മെമ്പറുമായ വാസു കരിന്തളത്തെ (45 ) യാണ് സിപിഎം കരിന്തളം വെസ്റ്റ്
ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ ടി.എസ് ബിന്ദുവാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇന്നലെ ഉച്ചയോടെ കരിന്തളം ഓമച്ചേരിയിലെ ഒരു മരണ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ വാസുവിനെ ‘എനിക്കെതിരെ നീ വാര്‍ത്ത കൊടുക്കും അല്ലേ ‘ എന്ന് പറഞ്ഞ് കൊണ്ടാണ് എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദ്ദിച്ചത്. കരിന്തളം ആര്‍ട്‌സ് കോളേജിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന വാര്‍ത്തയാണ് മര്‍ദ്ദനത്തിന് കാരണം .പരിക്കേറ്റ വാസു നീലേശ്വരം താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ തേടി. സിപിഎം കരിന്തളം ഈസ്റ്റ് ലോക്കലിലെ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വാസു. രണ്ടാഴ്ച മുമ്പാണ് സ്വമേധയെ സ്ഥാനം ഒഴിഞ്ഞത്.

 

error: Content is protected !!