ബേക്കല്‍: ചാര്‍ജ് എടുക്കും മുമ്പേ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലമാറ്റം. പുതിയ സ്ഥലം മാറ്റ പട്ടികയയില്‍ അജിത്ത് കുമാര്‍ ബേക്കലിലും വിഷ്ണുപ്രസാദ് മഞ്ചേശ്വരത്തും നിയമിതരായി പട്ടികയാണ് പുറത്ത് വന്നത്. നേരെ ബേക്കല്‍ എം വി . വിഷ്ണുപ്രസാദ് ആയിരുന്നു ബേക്കലില്‍ ഉണ്ടായിരുന്നത്. നേരത്തെ ഇറങ്ങിയ ഉത്തരവുകളില്‍ മാറ്റം വരുത്തി 90 ഉദ്യോഗസ്ഥരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മഞ്ചേശ്വരം സി ഐ ആയിരുന്ന പി കെ ജിജേഷിനെ വിജിലന്‍സിലേക്ക് മാറ്റി.വെള്ളരിക്കുണ്ട് സ്റ്റേഷനിലുണ്ടായിരുന്ന കെ പി ശ്രീഹരിയെ തളിപ്പറമ്പിലേക്കും സ്ഥലംമാറ്റി.
