ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കബഡി: കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം; ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനതല കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം. മാവുങ്കാല്‍ നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ബാല (യു.പി), കിഷോര്‍ (എച്ച്.എസ്), തരുണ (എച്ച്.എസ്.എസ്) വിഭാഗങ്ങളിലായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങള്‍ നടന്നു. ബാല, കിഷോര്‍ വിഭാഗങ്ങളിലെ ആണ്‍, പെണ്‍ മത്സരങ്ങളിലായി നാല് ഒന്നാം സ്ഥാനങ്ങള്‍ നേടിയാണ് കാസര്‍കോട് ജില്ല മികച്ച അധിപത്യം നേടിയത്. ഇരു വിഭാഗത്തിലും മലപ്പുറം, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കിഷോര്‍ വിഭാഗത്തില്‍ കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തരുണ വിഭാഗത്തിലെ ആണ്‍, പെണ്‍ മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ലക്കാണ് ഒന്നാം സ്ഥാനം. ഇരു വിഭാഗത്തിലും ഏറണാകുളം ജില്ല രണ്ടാം സ്ഥാനവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ജില്ല മൂന്നാം സ്ഥാനവും നേടി. കാസര്‍കോട് ജില്ലക്ക് വിജയം നേടിക്കൊടുത്തത് കുഞ്ചത്തൂര്‍ മഹാ ലിംഗേശ്വര വിദ്യാനികേതന സ്‌കൂളാണ് . കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.വി. ജിഷ്ണു കുമാര്‍ മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി ചെയര്‍മാന്‍ ബാബു കോട്ടപ്പാറ അധ്യക്ഷത വഹിച്ചു.ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ഗണേശന്‍ പുതിയകണ്ടം, സംസ്ഥാന ശാരീരിക് സംയോജകന്‍ സി.പി. മുരളീധരന്‍, പ്രാന്ത കാര്യകാരി സദസ്യന്‍ എ.സി. ഗോപിനാഥന്‍, ആര്‍.എസ്.എസ് ജില്ലാ സംഘചാലക് കെ. ദാമോധരന്‍, ജില്ലാ സേവാ പ്രമുഖ് പി. ബാബു പുല്ലൂര്‍, ജില്ലാ പ്രസിഡന്റ് കെ. ശിവശങ്കരന്‍ നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മായ മാധവന്‍, കോഡിനേറ്റര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനയോഗം പുല്ലൂര്‍-പെരിയ പഞ്ചായത്ത് അംഗം എ. സന്തോഷ് കുമാര്‍ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  വൈസ് ചെയര്‍മാന്‍ അനന്തന്‍ പള്ളോട്ട്, ടെക്‌നിക്കല്‍ ടീം കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ജില്ലാ സംയോജകന്‍ എന്‍. സി. ടി. ഗോപിനാഥ്,വിദ്യാനികതന്‍ ജില്ലാ ഉപാധ്യക്ഷന്‍ വീട്ടല്‍ ഭട്ട്, ജില്ലാ ട്രഷറര്‍ പി. കരുണാകരന്‍, ജില്ല സമിതിയംഗം എം. സന്തോഷ് കുമാര്‍ മാവുങ്കാല്‍,ജില്ലാ കായിക പ്രമുഖ് രാജേശ്വരി മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്ന് ജില്ലാതലത്തില്‍ യോഗ്യത നേടിയ 8 ജില്ലകളില്‍ നിന്നായി 350 ഓളം കായികതാരങ്ങള്‍ മാറ്റുരച്ചു. മത്സരത്തില്‍ വിജയിച്ച ടീമുകള്‍ ഈ മാസം അവസാനം കന്യാകുമാരിയില്‍ വെച്ച് നടക്കുന്ന കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന സോണല്‍ മത്സരത്തില്‍ പങ്കെടുക്കും. നവംബറില്‍ ദേശീയ മത്സരവും നടക്കും.

 

error: Content is protected !!