പടന്നക്കാട് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ് സ്വാതന്ത്ര്യദിനാഘോഷം

കാഞ്ഞങ്ങാട്: പടന്നക്കാട് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് മുനീര്‍ ദേശീയ പതാക ഉയര്‍ത്തി. സെക്രട്ടറി പ്രമോദ് കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാന്മാരെ അനുസ്മരിച്ചും ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞും അദ്ദേഹം സംസാരിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സത്യന്‍, ട്രഷറര്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടന്നു.

 

error: Content is protected !!