കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന ദേവീക്ഷേത്രമായ ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നിധിശേഖരണ ചടങ്ങ് നടന്നു. ക്ഷേത്രം മേല്‍ശാന്തി പുതുമന സുബ്രഹ്മണ്യന് നമ്പൂതിരി ആഘോഷക്കമ്മിറ്റി പ്രസിഡന്റ് സി.ഗണേശന് ആദ്യതുക കൈമാറി നിധിശേഖരണം ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 11നാണ് ഇത്തവണ നവരാത്രി ആഘോഷം തുടങ്ങുന്നത്. ക്ഷേത്ര ഭരണസമിതി ചെയര്മാന് ബി. മുകുന്ദപ്രഭു, അംഗം എം. സുരേഷ്, ആഘോഷകമ്മിറ്റി സെക്രട്ടറി എച്ച്.എന്‍. രാജേഷ്, സാമ്പത്തിക കമ്മിറ്റി ചെയര്മാന് കെ. ഹരീഷ്, നവീകരണക്കമ്മിറ്റി സെക്രട്ടറി ടി.പി. ഗംഗാധരന്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ. അജയന്, ഭക്ഷണ കമ്മിറ്റി ചെയര്മാന് എച്ച്. പ്രശാന്ത്കുമാര്‍, പബ്ലിസിറ്റി ചെയര്മാന് എ. ഉദയന്‍, സേവാസമിതി പ്രസിഡന്റ് കെ. രാജേഷ്പ്രസാദ്, ബി. രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു. ഉത്സവത്തിന്റെ 10 ദിനങ്ങളിലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനം, ജില്ലക്ക് അകത്തും പുറത്തും ഉള്ള നിരവധി കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യാക്ഷരം കുറിക്കല്‍, തുടങ്ങി നിരവധി അനുബന്ധ ചടങ്ങുകള്‍ അവിടെയാണ് ഉത്സവം നടക്കുന്നത്
