കാഞ്ഞങ്ങാട്: മഡിയന്‍ ഗവ എല്‍ പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് കുഞ്ഞിപ്പാറയിലെ എം. സുനില്‍കുമാര്‍ (54) അന്തരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇ.കെ ഉദയവര്‍മ്മ രാജയുടെയും ശാന്തകുമാരി കെട്ടിലമ്മയുടെയും മകനാണ്. ഭാര്യ:ഗീത (പുത്തൂര് (വില്ലേജ് ഓഫീസ് അസിസ്റ്റന്റ്, ചെറുവത്തൂര്‍ ) മക്കള്‍ : ശ്രീരാജ്, ശ്രീലക്ഷ്മി (രണ്ടു പേരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: എം.സരളാദേവി (റിട്ട. അധ്യാപിക, കുഞ്ഞിപ്പാറ) എം.ജയരാജന്‍ മാതൃഭൂമി ഏജന്റ്, കുഞ്ഞിപ്പാറ), എം.സുജാത കുഞ്ഞിപ്പാറ, എം.പ്രഭാകരന്‍ കുഞ്ഞിപ്പാറ(റിട്ട. പ്രധാനാധ്യാപകന്‍ ഗവ.യു.പി.സ്‌കൂള്‍ രാമന്തളി ) , എം.സുമേഷ് (കുഞ്ഞിപ്പാറ ). പരേതനായ എം. സോമനാഥന്‍.നാളെ (ഞായര്‍)രാവിലെ 9 മണി മുതല്‍ കുഞ്ഞിപ്പാറയിലുള്ള വീട്ടില്‍ പൊതുദര്‍ശനം.10 മണിക്ക്
ആനിക്കാടി ‘ശരണ്യം’എന്‍ എസ് എസ് ശ്മശാനത്തില്‍ സംസ്‌കാരം.
