സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴില്‍ സമ്മര്‍ദ്ദം അവസാനിപ്പിക്കണം: കെ. എം. എസ്. ആര്‍. ആ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം

കാഞ്ഞങ്ങാട്: സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴില്‍ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന്
കെ. എം. എസ്. ആര്‍. ആ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മല്‍ എന്‍. എസ്. എസ്. ഹാളില്‍ നടന്ന സമ്മേളനം സി. ഐ. ടി. യു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി.കെ. വി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാര്‍ യു വി ആദ്യക്ഷത വഹിച്ചു. സി.കെ.കൃഷ്ണന്‍ രക്ത സാക്ഷി പ്രമേയവും അഭിജിത് അനുശോചന പ്രമേ യവും അവതരിപ്പിച്ചു കെ എം എസ് ആര്‍ എ സംസ്ഥാന വൈസ് പ്രസിഡന്റ് സ:സി. എസ്. ജയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു,പ്രശാന്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസ്ഥാന കമ്മിറ്റി അംഗം മനോജ്. പി, ജില്ലാ സെക്രട്ടറി ഷിബു. കെ. വി, ജില്ലാ പ്രസിഡന്റ് ബാബു മീത്തല്‍, ജില്ലാ വൈസ് പ്രസിഡന്റ് വി. രാജന്‍ എന്നിവര്‍ സംസാരിച്ചു, പ്രസിഡന്റ് പ്രശാന്ത്, വൈസ് പ്രസിഡന്റ് അശോകന്‍, സെക്രട്ടറി അഭിജിത്, ജോ :സെക്രട്ടറി ജിംസണ്‍ ജോസ് എന്നിവരെ അടങ്ങുന്ന 9 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രശാന്ത് സ്വാഗതവും അശോകന്‍ നന്ദി യും പറഞ്ഞു.

 

error: Content is protected !!