നീലേശ്വരം: പള്ളിക്കര ദേശീയ പാതയില്‍ കാറിടിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന് മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭന് നായര്‍ (78) ആണ് മരിച്ചത്. ഇന്നുരാവിലെ 10മണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. നീലേശ്വരത്തു നിന്ന് പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടിയാഗോ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടം വരുത്തി വച്ച കാര്‍ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ: എ സി രാജലക്ഷ്മി. മക്കള്‍: വിവേക് (ഗള്‍ഫ്), സുചിത്ര (അധ്യാപിക ചിന്മയ വിദ്യാലയം കണ്ണൂര്‍).
