കാഞ്ഞങ്ങാട്:കേരള മോട്ടോര്‍ റീവൈന്‍ഡിംഗ് അസോസിയേഷന് കാസര്‍കോട് ജില്ല കമ്മിറ്റി രൂപീകരണം
കാഞ്ഞങ്ങാട് പി. സ്മാരക ഹാളില്‍ യോഗം നടന്നു. ജില്ലയിലെ പൊയ്നാച്ചി, കുറ്റിക്കോല്‍, ബന്തടുക്ക, പാണത്തൂര്‍,ചിറ്റാരിക്കാല്‍,കുന്നുംകൈ,കൊന്നകാട്,നീലേശ്വരം, കാഞ്ഞങ്ങാട്,ബേക്കല്‍ പള്ളിക്കര, പെരിയാട്ടടുക്കം പെരിയ എന്നീ ഭാഗങ്ങളിലെ ഇലക്ട്രിക്കല്‍ മോട്ടോര്‍ വൈന്‍ഡിംഗ് തൊഴിലാളികള്‍ ഒത്തു ചേര്‍ന്നു.
യോഗത്തില്‍ തങ്കച്ചന് ചിറ്റാരിക്കാല്‍, ചന്ദ്രന് രാവണേശ്വരം, സന്തോഷ് ചിറപ്പുറം, രഞ്ജി നരിമാളം എന്നിവര്‍
സംസാരിച്ചു. പ്രഥമ ഭാരവാഹികളായി അനീഷ് ചീമേനി (പ്രസിഡന്റ്), ജോജി എബ്രഹാം കുന്നുംകൈ (വൈസ് പ്രസിഡന്റ്), ഭാസ്കരന് മാലങ്കല്ല് (സെക്രട്ടറി), വിശ്വംഭരന് പെരിയാട്ടടുക്കം. (ജോയിന്റ് സെക്രട്ടറി), രാജന് നീലേശ്വരം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലയിലെ മറ്റുഭാഗങ്ങളിലെ ഇലക്ട്രിക്കല്‍ മോട്ടോര്‍ റീവൈന്‍ഡിംഗ്,റിപ്പയര്‍ തൊഴില്‍ ചെയ്യുന്നവരെയും ചേര്‍ത്തു കൊണ്ട് ഇലക്ട്രിക്കല്‍ റിപ്പയറിങ് മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും യോഗം തീരുമാനിച്ചു.
