പെരിയ: യു . എ ഇ യുടെ മണ്ണില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന പെരിയ സൗഹൃദ വേദി വിപുലമായ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ യു. എ. ഇ യിലും പെരിയയിലും നടത്തുവാനാണ് തീരുമാനം. ഉരിയാട്ടം എന്നാണ് ആഘോഷ പരിപാടികളുടെ പേര്. പെരിയയില്‍ വെച്ച് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ആഘോഷ പരിപാടികളുടെ ജനറല്‍ കണ്‍വീനറായി സൗഹൃദ വേദി സ്ഥാപക പ്രസിഡണ്ട് പ്രമോദ് പെരിയയേയും ജോ. കണ്‍വീനറായി സ്ഥാപക സെക്രട്ടറി സി. ഗോപിയേയും തെരഞ്ഞെടുത്തു. വേണുഗോപാലന്‍ വി.കെ, തമ്പാന് നായര്‍ ചേവിരി എന്നിവരാണ് മുഖ്യ രക്ഷാധികാരിമാര്‍.
മറ്റ് ഭാരവാഹികള്‍ ആയി രാമകൃഷ്ണന് നായര്‍ നടുവില്‍ വീട് ( ഫൈനാന്‍സ് കണ്‍വീനര്‍) രവി പാലക്കല്‍ ( ജോയിന്റ് ഫൈനാന്‍സ് കണ്‍വീനര്‍) മണി പെരിയ ,രവിന്ദ്രന് പെരിയ ,ഹരികുമാര്‍ സി ,അബ്ദുള്‍ ലത്തീഫ് ,പി.കെ. ജയപ്രകാശ് (പ്രോഗ്രാം കോര്‍ഡിനേറ്റേര്‍സ് സുഗത കുമാര്‍ കരിഞ്ചാല്‍,ബാലകൃഷ്ണന് മേപ്പാട്ട്,വേണുഗോപാലന്‍ കവ്വക്കാല്,
രാജീവന്. എ. എം (ജോ. പ്രോഗ്രാം കോര്‍ഡിനേറ്റേര്‍സ്). പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഇരുപത്തിയഞ്ചാം വാര്‍ഷിക യു. എ. ഇ. ജനറല്‍ കണ്‍വീനര്‍ ടി.വി. സുരേഷ് കുമാര്‍ അദ്ധ്യക്ഷം വഹിച്ചു. സൗഹൃദ വേദി വെല്‍ഫയര്‍ സെക്രട്ടറി ജയകുമാര്‍ പെരിയ . ആര്‍ട്സ് സെക്രട്ടറി കുട്ടികൃഷ്ണന് പെരിയ ,മുന്‍ പ്രസിഡണ്ട്മാരായ പ്രമോദ് പെരിയ , തമ്പാന് നായര്‍ ചേ വിരി, മണി പെരിയ , മുന്‍ സെക്രട്ടറിമാരായ ഗോപി. സി , രവീന്ദ്രന് പെരിയ , മുന്‍ഭാരവാഹികള്‍ ആയ വി.കെ. വേണുഗോപാലന്‍, രാമകൃഷ്ണന് നായര്‍, ഹരികുമാര്‍ സി , സുഗത കുമാര്‍, അബ്ദുള്‍ ലത്തീഫ് , വേണുഗോപാലന്‍ കവ്വക്കാല്, ചന്ദ്രന് മഞ്ഞട്ട എന്നിവര്‍ സംസാരിച്ചു. ഹരീഷ് ആയംമ്പാറ നന്ദി പറഞ്ഞു . 2002 യു. എ. ഇ. യില്‍ പ്രമോദ് പെരിയ പ്രസിഡണ്ടും ഗോപി സി സെക്രട്ടറിയും വി.കെ. വേണുഗോപാലന്‍ മുഖ്യരക്ഷാധികാരിയുമായ നിലവില്‍ വന്ന പെരിയ സൗഹൃദ വേദി പിന്നിട്ട വര്‍ഷങ്ങളില്‍ അധികവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്കി വരുന്നത്. ഇതിനോടകം ആറ് വീടുകള്‍ ആണ് പെരിയ വില്ലേജിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. ചികില്‍സാ സഹായമായി ലക്ഷകണക്കിനു രൂപയാണ് വര്‍ഷംന്തോറും നല്കി വരുന്നത്. ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പെരിയ വില്ലേജിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍, സമാപനത്തോടനുബന്ധിച്ച് പെരിയയിലെ മുഴുവന്‍ മുന്‍ പ്രവാസികളും നിലവിലെ പ്രവാസികളേയും ഉല്‍പ്പെടുത്തി വിപുലമായ പ്രവാസി സമ്മേളനം എന്നിവയാണ് നാട്ടില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എന്ന് സംഘാടകര്‍ പറഞ്ഞു.
