മടിക്കെ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു; ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ്. ഉദ്ഘാടനം ചെയ്തു

മടിക്കൈ :കര്‍ക്കിടക മാസത്തെ ആരോഗ്യ സംരക്ഷണവും തനത് ഭക്ഷണ സംസ്‌കാരവും മുന്‍നിര്‍ത്തി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടകക്കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. ശരീരപുഷ്ടിക്കും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ഉതകുന്ന ഔഷധക്കഞ്ഞി, പത്തിലത്തോരന്‍, ഞവരക്കഞ്ഞി, വിവിധ നാടന്‍ ഇലക്കറികള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളായി. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങള്‍ വ്യത്യസ്തവും ഔഷധഗുണവും ഉള്ള നിരവധി ഇലക്കറികള്‍ പ്രദര്‍ശിപ്പിക്കുകയും അവ പരസ്പരം കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി .ജ്യോതി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് മെമ്പര്‍മാരായ പി വി പത്മിനി പി.കുഞ്ഞികൃഷ്ണന്‍, എ.രാജന്‍ , പഞ്ചായത്ത് സെക്രട്ടറി കെ.ബിജു എന്നിവര്‍ സംസാരിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.ബി. സീന സ്വാഗതവും മെമ്പര്‍ സെക്രട്ടറി ബാബു അപ്യാല്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍,സിഡിഎസ് അംഗങ്ങള്‍, ജില്ലാ മിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു.

 

error: Content is protected !!