പുതിയ ഏജന്റുമാരെ നിയമിക്കുക, നിലവിലുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കുക: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട് ദേശീയ സമ്പാദ്യ പദ്ധതി എജന്റ്‌സ് യില്‍ പുതിയ ഏജന്റ്മാരെ നിയമിക്കണമെന്നും, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു,. കാഞ്ഞങ്ങാട്‌ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍ ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ സി ശോഭന അധ്യക്ഷത വഹിച്ചു.കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി വി ശരത് എന്‍എഫ്പിഇ പി മുന്ന് യൂണിയന്‍ സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് കെ ഹരി എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അന്നമ്മ ജോസഫ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസോസിയേഷന്‍ ആദ്യകാല നേതാവ് വി പി ജാനകി, കാശ്മീരില്‍ വെച്ച് നടന്ന ദേശീയ വടം വലി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ടീം അംഗം ആരാധ്യ സുരേഷ് എന്നിവരെ സമ്മേളനത്തില്‍ വെച്ച് ആദരിച്ചു. ഒ ശോഭന, എം ജെ ഭാമിനി, വി വി ശാന്ത, ടി സിന്ധു പി ശോഭ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം ജാനകി സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ എന്‍ സി ശോഭന ( പ്രസിഡന്റ്) , വി വി ശാന്ത, പി ശോഭ( വൈസ് പ്രസിഡന്റുമാര്‍ ), എം ജാനകി( സെക്രട്ടറി), ടി സിന്ധു,ഒ ശോഭന ( ജോയിന്‍ സെക്രട്ടറിമാര്‍ ), കെ ഭാമിനി( ട്രഷറര്‍ ).

error: Content is protected !!