വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനി വീട്ടില്‍ രവി -ഓമന ദമ്പതികളുടെ മകള്‍ പി.ആര്‍. രഞ്ജിത (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. നാലുദിവസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് രഞ്ജിതയെ പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രഞ്ജിത. സഹോദരങ്ങള്‍: രമ്യ, രഞ്ജു, രമിത, രാഹുല്‍.
