വേലാശ്വരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് ബാലസംഘം ചിത്താരി വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കൂടാതെ കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗവും ലഭ്യതയും കുറച്ച് കൊണ്ടുവരാനുള്ള ഇടപെടല്‍ ശക്തമാക്കണമെന്നും സമ്മേളനം ആവശ്യപെട്ടു.
വേലാശ്വരം ഗവണ്‍മെന്റ് യു. പി. സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ കോര്‍ഡിനേറ്റര്‍ കവിത കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് തേജിമ അധ്യക്ഷയായി. വില്ലേജ് സെക്രട്ടറി ഹരിചന്ദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉജ്ജ്വല ബാല പുരസ്‌കാര ജേതാവ് ദേവരാജ് മടിക്കൈ മുഖ്യാതിഥിയായി. പി കൃഷ്ണന്‍, ബാലസംഘം ജില്ലാ കമ്മിറ്റി അംഗം സനല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ തേജലക്ഷ്മി, എം. ജി.പുഷ്പ, നിവേദ്, ആശ്രിത്, വില്ലേജ് കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍, ദീപ പ്രവീണ്‍, ജിതിന്‍,എന്നിവര്‍ സംസാരിച്ചു. അഡ്വ:എ. ഗംഗാധരന്‍ സ്വാഗതവും എ. പവിത്രന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: തേജിമ മനോജ് .പ്രസിഡന്റ് എ.ഹരിചന്ദ്. സെക്രട്ടറി
ജിതിന്‍ എ. കെ. കണ്‍വീനര്‍ കോര്‍ഡിനേറ്റര്‍.എ .സുരേന്ദ്രന്‍
