ജില്ലാതല ഓണചന്ത നീലേശ്വരത്തേക്ക് മാറ്റി :പ്രതിഷേധവുമായി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍

കാഞ്ഞങ്ങാട് : ഓണാഘോഷവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ നടത്താന്‍ തീരുമാനിച്ച സിവില്‍ സപ്ലൈയ്സ് വകുപ്പിന്റെ ജില്ലാതല ഓണചന്ത നിലേശ്വരത്തേക്ക്മാറ്റിയതില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പ്രതിഷേധിച്ചു. കാഞങ്ങാട് നഗരത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നതുപേലെ ചന്തയും ജില്ലാതല ഉദ്ഘാടനവും നടത്തുന്നതിന് വകുപ്പ് ഉദ്യേഗസ്ഥരെത്തി എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത് വിപുലമായ സംഘാടക സമിതിരൂപീകരിച്ച് ഉദ്ഘാടനത്തിനുള്ളഎല്ലാ നടപടികളും പുര്‍ത്തിയാക്കിയപ്പോള്‍ പരിപാടി നിലേശ്വരത്തേക്ക്മാറ്റിയ നടപടി ശരിയല്ല. ആരുടെ താല്‍പര്യപ്രകാരമാണ കാഞ്ഞങ്ങാട് വിജയകരമായി നടന്നുവന്ന ജില്ലാതല ഓണചന്ത മാറ്റിയെത്തെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. സംഘാടകസമിതിചെയര്‍മാന്‍ കൂടിയായ വി.വി. രമേശന്‍ ആവശ്യപ്പെട്ടു.

 

error: Content is protected !!