റെയില്‍വെ സ്റ്റേഷനില്‍ നിന്നും:3.084 കിലോഗ്രാം കഞ്ചാവ് പിടികൂടി

കാസര്‍കോട് : ഓപ്പറേഷന്‍ തണ്ടറിന്റെയും ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെയും ഭാഗമായി കാസര്‍കോട് എക്‌സൈസ്‌റേഞ്ചും, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും , ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 3.084 കിലോ ഗ്രാം കഞ്ചാവ് ശേഖരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. അശ്വിനും സംഘവും കണ്ടെത്തി. പ്രതിയെ കണ്ടെത്താനായില്ല. എന്‍.ഡി പി . എസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശോധനയില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എംഅനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്അഭിലാഷ്, മെയ്മോള്‍ജോണ്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ അമല്‍ജിത്, കെ. അനൂപ് എന്നിവരുംഉണ്ടായിരുന്നു.

 

error: Content is protected !!