കള്ളാര്‍: പ്രകൃതിദുരന്തത്തെ തുടര്‍ന്ന് വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നെങ്കിലും പഠനത്തോടുള്ള അഭിവാഞ്ച കൈവിടാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കര എല്‍.പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ ദര്‍ശനയാണ് ദുരിതങ്ങള്‍ക്കിടയിലും പഠനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നത്.
?കള്ളാര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പ്പെട്ട ‘ഉന്നതി’യിലെ വേലായുധന്റെ മകള്‍ ശ്രീകലയുടെ മകളാണ് ദര്‍ശന. കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിനിയായ ദര്‍ശന കഴിഞ്ഞ നാല് ദിവസമായി ഈ ക്യാമ്പിലാണ് കഴിയുന്നത്.
?പ്രതികൂല കാലാവസ്ഥയിലും ക്യാമ്പിലെ പരിമിതികളും നിലനില്‍ക്കുമ്പോഴും തന്റെ പാഠപുസ്തകങ്ങളുമായി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഈ മിടുക്കി. താല്‍ക്കാലികമായി നേരിട്ട പ്രതിസന്ധികളില്‍ തളരാതെ പഠനത്തില്‍ മുന്നേറുന്ന ദര്‍ശനയുടെ നിശ്ചയദാര്‍ഢ്യം ക്യാമ്പിലെ മറ്റ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വലിയ മാതൃകയാകുന്നു.
