പള്ളിക്കര :ഓട്ടോ ഡ്രൈവര്‍ ആയ വ്യാപാരി കടയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി കല്ലിങ്കാലിലെ
വളപ്പില്‍ രാജന്‍ ( 52 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ കല്ലിങ്കല്‍ ഉള്ള അനാദി കട തുറന്ന് സാധനങ്ങള്‍ എടുത്തു വയ്ക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാഞ്ഞങ്ങാട് അനശ്വര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
പരേതനായ വളപ്പില്‍ കുട്ട്യന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സി. എച്ച്. വിനീത് (പൂച്ചക്കാട് ). മക്കള്‍ തീര്‍ത്ഥ , തന്മയ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരി: ഗീത.
