വെള്ളപ്പൊക്കം: കാര്യങ്കോട് പാലത്തിനടിയിലെ അവശിഷ്ടങ്ങള്‍ നീക്കി തുടങ്ങി

നീലേശ്വരം: കാര്യങ്കോട് പാലത്തിനടിയിലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. നീലേശ്വരം നഗരസഭ പരിധിയിലും ചെറുവത്തൂര്‍പഞ്ചായത്തിലും വെള്ള പൊക്കം രൂക്ഷമാക്കുന്ന മണ്ണും അവശിഷ്ടങ്ങളും അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികളോട് ആഗസ്റ്റ് 3ന് പ്രദേശം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചിരുന്നു മുന്‍സിപ്പാലിറ്റിയിലെ 1500 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ ആയത് ഇക്കാരണത്താലാണെന്ന് ജനപ്രതിനിധികള്‍ പരാതിപ്പെട്ടിരുന്നു

 

error: Content is protected !!