ആലംപാടി ഉസ്താദ് അനുസ്മരണ സമ്മേളനം ആഗസ്റ്റ് 9ന് പഴയകടപ്പുറത്ത്

കാഞ്ഞങ്ങാട്: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന മര്‍ഹൂം ആലംപാടി ഉസ്താദിന്റെ പേരില്‍ കാഞ്ഞങ്ങാട് പഴയകടപ്പുറം മുഹ്യിദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയും ഉസ്താദിന്റെ ശിഷ്യകൂട്ടായ്മ മനാറുല്‍ ഉലൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ആണ്ട് അനുസ്മരണ സമ്മേളനവും മത പ്രഭാഷണവും ആഗസ്റ്റ് 8,9 തീയതികളില്‍ പഴയകടപ്പുറം ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. ആഗസ്റ്റ് എട്ടിന് രാത്രി 8 മണിക്ക് പ്രമുഖ പ്രഭാഷകന്‍ ഡോ.അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല പ്രഭാഷണം നടത്തും.
ജമാഅത്ത് പ്രസിഡണ്ട് കെ.പി അബ്ദുല്‍ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സ്ഥലം മുദര്‍രിസ് ഹാഫിള് ഉനൈസ് സഖാഫി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് വൈസ് പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തും. മര്‍ഹൂം മഞ്ഞനാടി ഉസ്താദ് മഖാം സിയാറത്തിന് കെ.പി അബ്ദുര്‍റഹ്‌മാന്‍ സഖാഫി നേതൃത്വം നല്‍കും.
9ന് രാവിലെ 9 മണിക്ക് ആലംപാടി ഉസ്താദ് മഖാമില്‍ സിയാറത്തും ഖത്മുല്‍ ഖുര്‍ആനും നടക്കും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ഇബ്‌നു ശൈശേഖ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ മൗലിദ് ദിക്ര്‍ മജ്ലിസ് നടക്കും. 11 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മനാറുല്‍ ഉലൂം പ്രസിഡന്റ് കുഞ്ഞബ്ദുല്ല ദാരിമി അധ്യക്ഷത വഹിക്കും. സഅ്ദുല്‍ ഉലമാ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖപ്രഭാഷണവും മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണവും നടത്തും. അബ്ദുസ്സത്താര്‍ സഖാഫി പുത്തൂര്‍, വൈ.എം അബ്ദുര്‍റഹ്‌മാന്‍ അഹ്‌സനി, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കാടാച്ചിറ അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാര്‍, കെ.പിഅഹ്‌മദ് സഖാഫി, എം.അബ്ദുര്‍റഹ്‌മാന്‍ സഖാഫി, ശംസുദ്ദീന്‍ ദാരിമി സൂരിഞ്ച, ഉമര്‍ സഖാഫി തലക്കി, അബ്ദുല്‍ഖാിദര്‍ സഖാഫി കുന്തൂര്‍, സിപി ഹസൈനാര്‍ മുസ്ലിയാര്‍ , കുഞ്ഞഹ്‌മദ് സഖാഫി പാവൂര്‍, സി.പി അഹ്‌മദ് , അബ്ദുസ്സത്താര്‍ പഴയകടപ്പുറം, ബഹ്‌റൈന്‍ അബ്ദുര്‍റഹ്‌മാന്‍ ഹാജി, പി.കെ മഹ്‌മൂദ് ഹാജി, വി.സി അബ്ദുല്ല സഅ്ദി, എം.കെ മഹ്‌മൂദ്, പി.എ അമീര്‍, സി.അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

 

error: Content is protected !!