ചാമുണ്ഡിക്കുന്ന് അടുക്കത്ത് പുരുഷന്റെ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ട്

ബളാംന്തോട്: ചാമുണ്ഡിക്കുന്ന് അടുക്കത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. എന്‍എസ്എസ് എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത് . ദിവസങ്ങളുടെ പഴക്കമുണ്ട് .
തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ്. സ്ഥലത്തേക്ക് പോലീസ് സംഘം അല്പസമയത്തിനകം എത്തും.
മൃതദേഹം ആരുടേതാണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. പോലീസ് എത്തിയതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. കൂണ്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

 

error: Content is protected !!