കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്നഗരസഭ ജല ബഡ്ജറ്റ് ശില്പശാല നടന്നു. വരും കാലഘട്ടങ്ങളില്‍ ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും, വരള്‍ച്ച മുക്ത നഗരസഭ ആക്കുന്നനു,നിലവിലുള്ളവ സംരക്ഷിക്കുന്നതിനു ഭാഗമായാണ് നഗരസഭ ജല ബജറ്റ് ശില്പശാല നടത്തിയത്. ആലാമിപള്ളി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല നഗരസഭ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു.ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അവലോകനം മാലിന്യ സംസ്കരണം ജലസംരക്ഷണം കൃഷി ജലസംരക്ഷണം മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തുടങ്ങിയ നിരവധി കാര്യങ്ങളിലും അവതരണവും അവലോകനവും നടന്നു .നഗരസഭാ വൈസ് ചെയര്മാന് ലതാ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സുമതി ഫൗസിയ ഷെരീഫ്, മുഹമ്മദ് മുറിയനാവി ,കൗണ്‍സിലര്‍മാരായ പി സൗമ്യ ,എം പ്രശാന്ത്, പി വി ചന്ദ്രന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി കെ നിഷാന്ത് എന്നിവര്‍ സംസാരിച്ചു.. ഹരിത കേരള മിഷന് മുന്‍ ജില്ലാ കോഡിനേറ്റര്‍,കെ ബാലകൃഷ്ണന്,. മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫെമി മരിയ തോമസ്,കാഞ്ഞങ്ങാട് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പി .പി ബൈജു .കൃഷി ഫീല്‍ഡ് ഓഫീസര്‍ എസ് രമേഷ് കുമാര്‍ , എയുജിഎസ് ഓവര്‍സിയര്‍ കെ വി ചൈത്രഎന്നിവര് വിഷയാവതരണം നടത്തി. ഹരിത കേരള മിഷന് ബ്ലോക്ക് കോഡിനേറ്റര്‍ കെ ബാലചന്ദ്രന് ക്രോഡീകരണം നടത്തി.
നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം പി ജാഫര്‍ സ്വാഗതവും സെക്രട്ടറി എം കെ ഗിരീഷ് നന്ദിയും പറഞ്ഞു
