ടി ഉത്തംദാസ് കാസര്‍കോട് ജില്ല സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിയായി ചുമതലയേറ്റു

കാസര്‍കോട് ജില്ല സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിയായി ടി ഉത്തംദാസ് തിങ്കളാഴ്ച ചുമതലയേറ്റു.
കോഴിക്കോട് റൂറല്‍ നര്‍ക്കോട്ടിക് സെല്‍ ആന്റ ജെന്റര്‍ ജസ്റ്റിസ് വിഭാഗം ഡിവൈഎസ്പി ആയിരുന്നു
നേരത്തെ കാസര്‍കോട് ജില്ലയില്‍ ബേക്കല്‍, വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ആയും ബേഡകം, മേല്പറമ്പ എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ആയും കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും ചുമതല നിര്‍വഹിച്ചിരുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലും ജോലി ചെയ്തിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ എസ്‌ഐയായിരിക്കെ കഞ്ചാവ് പിടികൂടിയ കേസില്‍ അന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓര്‍ഡര്‍ ബഹുമതിയും വിശിഷ്ട സേവനത്തിന് 2025 വര്‍ഷത്തെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും കോഴിക്കോട് റൂറല്‍ ജില്ലയില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി യായിരിക്കെ മുക്കത്ത് വെച്ച് വന്‍ എംഡിഎംഎ മയക്കുമരുന്ന് ശേഖരം പിടികൂടിയതിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക അനുമോദന പത്രവും ലഭിച്ചിട്ടുണ്ട്. ഹരിപുരം കേളോത്ത് സ്വദേശിയാണ്.

 

error: Content is protected !!