സംയുക്ത ട്രേഡ് യൂണിയന്‍ സമര പ്രഖ്യാപന ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു

കാഞ്ഞങ്ങാട് :കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക- തൊഴിലാളി ദ്രോഹനയത്തിനെതിരെ രാജ്യ വ്യാപകമായി ആഗസ്റ്റ് 10 ന് ജയില്‍ നിറക്കില്‍ സമര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് ഉപരോധിക്കും.
സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷക – കര്‍ഷക തൊഴിലാളി ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ ഹാളില്‍ നടന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി കൃഷ്ണന്‍ അധ്യക്ഷത വച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി തമ്പാന്‍, ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, സിഐടിയു ജില്ലാ പ്രസിഡണ്ട് ഡോ: വിപി പി മുസ്തഫ, ജനറല്‍ സെക്രട്ടറി പി. മണിമോഹന്‍ , എ ഐടിയു സി ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍, പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍ , ബി കെ എം യു ജില്ലാ ജനറല്‍ സെക്രട്ടറി എം കുമാരന്‍ , വി വി പ്രസന്നകുമാരി, വിവി രമേശന്‍ എന്നിവര്‍സംസാരിച്ചു.കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!