കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് നിട്ടടുക്കോന്‍ തറവാട് ദേവാലയം കുടുംബ സംഗമവും തറവാട്ട് അംഗങ്ങളുടെ മക്കള്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു, എല്‍ എസ് എസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദനവും നടന്നു. നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. തറവാട്ട് പ്രസിഡന്റ് എന്‍.മിഥുന്‍ അധ്യക്ഷത വഹിച്ചു. എന്‍.കണ്ണന്‍, ഡോ. രാഘവന്‍ പെരിയ , രഘുനാഥ് മോനാച്ച, ബാലകൃഷ്ണന്‍ ക്കാട്ട്,ബാലഗോപാല്‍ കൊടവലം,പ്രശാന്ത് പറമ്പ , മാതൃസമിതി പ്രസിഡന്റ് കാര്‍ത്യയാണി സൗത്ത്, സെക്രട്ടറി രുക്മണി കൊട്ടോടി എന്നിവര്‍ സംസാരിച്ചു. എന്‍.വി പ്രമോദ് പറമ്പ സ്വാഗതവും എന്‍ സതീശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തറവാട്ട്അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
