നീലേശ്വരം: വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്നായ ആഗസ്റ്റ് 16-ന് പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും അനുവദിച്ചുവരുന്ന അവധി ഒഴിവാക്കിയ പത്ര മാനേജ്‌മെന്റുകളുടെ തീരുമാനം പിന്‍വലിക്കണമെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ (എന്‍പിഎഎ) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 16-ന് കാസര്‍ഗോഡ് ജില്ലയില്‍ ഒരിടത്തും പത്രവിതരണം നടത്തില്ലെന്നും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
നീലേശ്വരം വ്യാപാരഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ എന്‍പിഎഎ സംസ്ഥാന ട്രഷറര്‍ അജീഷ് വി.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ബാലഗോപാലന്‍ മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
ജില്ലാ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ജനാര്‍ദ്ദനന്‍, സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥന്‍ മുതിരക്കാല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്‍, കമലാക്ഷന്‍ കൊളവയല്‍, ജനാര്‍ദ്ദനന്‍ കെ.വി., ഗോപി അട്ടേങ്ങാനം, എം. കുഞ്ഞമ്പു നായര്‍ എന്നിവര്‍ സംസാരിച്ചു.
