നീലേശ്വരം: കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ക്കായി ഫയര്‍ റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. തീപിടിത്തവും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ക്ലാസും തുടര്‍ന്ന് നടന്ന ഫ്‌ലാഷ് മോബും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കല ശ്രീധരന്‍ അധ്യക്ഷതനായി. കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയിലെ ഓഫീസര്‍ ഷിജു മാണിയാട്ട് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുത്തു. സേനാംഗങ്ങളായ ഷിബു, വൈശാഖ്, ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ എന്‍സിസി ഓഫീസര്‍ പി ഉണ്ണികൃഷ്ണന്‍ നായര്‍, പിടിഎ അംഗം കെ. ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
