ബാബു കോട്ടപ്പാറക്ക് കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരം

കാഞ്ഞങ്ങാട്: കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരത്തിനായി ബാബു കോട്ടപ്പാറയെ തെരഞ്ഞെടുത്തു. കഴിഞ്ഞ 11 വര്‍ഷമായി വടംവലി എന്ന കായിക മേഖലക്ക് നല്‍കി വരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണ് ടാലന്റ് ഐക്കോണ്‍ ഹോള്‍ഡര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ആഗസ്റ്റ് 12ന് അങ്കമാലിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. 2015 ല്‍ കേരള ടീമിന്റ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് സീനിയര്‍ വടംവലി മത്സരത്തില്‍ വെങ്കലം നേടിയ കേരള ടീം അംഗ
മായിരുന്നു.

2016-2022 വരെ കേരള ടീമിന്റെയും 2019 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും 2020 മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും വടംവലി പരിശീലകനാണ്. 13 ഓളം നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിലൂടെ കേരളത്തിനും കണ്ണൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ക്കും നിരവധി മെഡലുകള്‍ നേടിക്കൊടുത്തിട്ടുണ്ട്. തൃശൂര്‍ വിമല കോളേജ്, പീപ്പിള്‍സ് കോളേജ് മുന്നാട്, പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, സി എസ് എ കോളേജ് മാടായി, രാജപുരം ടെന്‍ പയസ് കോളേജ്, മലപ്പുറം, കാസര്‍കോട് ജില്ലകളുടെ സ്‌കൂള്‍ ടീമുകളെയും മടിക്കൈ കക്കാട്ട് ഗവ. ഹൈസ്‌കൂള്‍, ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരിയ ഹൈസ്‌കൂളിലെ കുട്ടികളെയും വടംവലി പരിശീലിപ്പിച്ചിട്ടുണ്ട്. നിരവധി തവണ കാസര്‍കോട് ജില്ലാ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു വരികയാണ്. വടംവലി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്.
കഴിഞ്ഞ 30 വര്‍ഷ വര്‍ഷമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുകയാണ്. ജന്മദേശം, മലബാര്‍ വാര്‍ത്ത, കാരവല്‍ തുടങ്ങിയ സായാഹ്ന പത്രങ്ങളില്‍ ലേഖകനായി ജോലി ചെയ്തിട്ടുണ്ട്. 2021 മുതല്‍ ജന്മഭൂമി പത്രത്തിന്റെ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു വരികയാണ്. മിറാക്കിള്‍ ഓണ്‍ലൈന്‍ ന്യൂസ് എന്ന വാര്‍ത്ത സ്ഥാപനം നടത്തി വരുന്നുണ്ട്. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി കൂടിയാണ് ബാബു കോട്ടപ്പാറ.

 

error: Content is protected !!