കാസര്‍കോട് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയായ ‘ഓപ്പറേഷന്‍ സൈ-ഹണ്ട് 3.0’-ല്‍ വ്യാപക നടപടികള്‍. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി നടത്തിയ പരിശോധനയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതും സൈബര്‍ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. 16 കേസുകളിയായി 13 ഉപകരണങ്ങള്‍
പിടിച്ചെടുത്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമഗ്ര അന്വേഷണത്തിനായി പ്രിത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
‘ഓപ്പറേഷന്‍ സൈ-ഹണ്ട് 3.0’: വ്യാപക പരിശോധന; 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
