പരപ്പ :ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് സി പി എം നേതാവ് ചികിത്സക്കിടെ
മരിച്ചു. കുറുഞ്ചേരി തൊണ്ടിയില്‍ കുതിരുമ്മല്‍ കെ ഗോപാല(77)നാണ് മരിച്ചത്. മെയ് 29 ന് ബിരിക്കുളം ടൗണില്‍ നടന്നു പോകുമ്പോള്‍ ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയാണ് മരണം. കരിന്തളം സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യ ത്തെ രൂപമായ ഐക്യനാണയ സംഘത്തിന്റെ ഓണററി സെക്രട്ടറിയായി രുന്നു. സിപിഎം കു റുഞ്ചേരി, കോളംകുളം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കുറുഞ്ചേരി എ കെ ജി വായനശാലയു ടെ പ്രഥമ സെക്രട്ടറിയായി രുന്നു. ഭാര്യ: തൊണ്ടിയില്‍ കാര്‍ത്യായനി. മക്കള്‍: ടി അനിതകുമാരി (കുറുഞ്ചേരി), ടി അനീഷ് (ബിരിക്കു ളം, കരിന്തളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍, സിപിഎം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗം), ടി അനില (കയ്യൂര്‍). മരുമക്കള്‍: സി വിനോദ് കുമാര്‍ (കുറുഞ്ചേരി, സിപിഎം കുറു ഞ്ചേരി ബ്രാഞ്ച് അംഗം, കുറുഞ്ചേരി എ കെ ജി വായനശാല പ്രസിഡന്റ്), രാ കേന്ദു (പരപ്പ), രാമകൃഷ്ണന്‍ (കയ്യൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി (കുറുഞ്ചേരി), പരേതരായ കുഞ്ഞ മ്പു, വട്ട്യന്‍, മറുവന്‍.
