കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം മെഡിക്കല്‍ ഓഫീസറെ നിയമിക്കണം: ബിജെപി

കരിന്തളം: കുടുംബാരോഗ്യ കേന്ദ്രത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റി കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ സമരം നടത്തി. സംസ്ഥാനത്ത് ആകെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യമന്ത്രി കെ മുരളീധരനെ കാണാനില്ല എന്ന് ബിജെപി സംസ്ഥാന സമിതി അംഗം എ വേലായുധന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് വര്‍ണ്ണം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മാരായ വി. സി. പത്മനാഭന്‍,മധു വട്ടിപ്പുന്ന, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ കെ . രാജഗോപാല്‍,ചന്ദ്രന്‍ പൈക്ക,എസ് കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ തലയടുക്കം സ്വാഗതവും സുഗതന്‍ വരഞ്ഞൂര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!